Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor Ram

നി​തി​ന്‍​രാ​ജി​ന്‍റെ മ​ര​ണം; ഡോ​ക്ട​ര്‍ റാ​മി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തേ​ക്കും, അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ

ക​ണ്ണു​ർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡോ​ക്ട​ര്‍ എം.​കെ. റാ​മി​ന്‍റെ അ​റ​സ്റ്റി​ന് അ​നു​മ​തി തേ​ടി​ക്കൊ​ണ്ടു​ള്ള അ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി എ​സ്‌‌‌‌‌‌‌‌‌സി, ​എ​സ്‌‌‌‌‌ടി ​പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​നു​മ​തി കി​ട്ടി​യാ​ല്‍ അ​ന്വേ​ഷ​ണ സം​ഘം റാ​മി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തേ​ക്കും.

അ​റ​സ്റ്റ് ചെ​യ്ത​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലു​ണ്ടാ​യ വീ​ഴ്ച മൂ​ലം റാ​മി​നെ കോ​ട​തി വി​ട്ട​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ് പി ​മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​രി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. നി​യ​മോ​പ​ദ​ശേ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ക.

പ്ര​തി ​എം.കെ. ​റാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ലെ നി​യ​മ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ൽ പോ​ലീ​സി​നെ​യും സ​ർ​ക്കാ​രി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. കേ​സ് ഏ​ൽ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സ്പെ​ഷ്യ​ൽ ജ​ഡ്ജ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഇ​ത്ത​രം ഔ​പ​ചാ​രി​ക​ത​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ റി​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ റാ​മി​നെ വി​ട്ട​യ​ച്ച​ത്.

Latest News

Corehub Up